നടുവില്: പാഠപുസ്തകത്തിലെ എഴുത്തുകാര്ക്ക് കത്തെഴുതി സ്‌കൂള് വിദ്യാര്ഥികള്. ലോക തപാല്ദിനത്തിന്റെ ഭാഗമായി വെള്ളാട് ഗവ. യു.പി.സ്‌കൂള് വിദ്യാര്ഥികളാണ് പ്രിയപ്പെട്ട എഴുത്തുകാര്ക്ക് കത്തെഴുതിയത്. പാഠഭാഗത്തിന്റെ ആസ്വാദനവും സംശയങ്ങളുമെല്ലാം കത്തിലുണ്ട്. ഒ.എന്.വി.കുറുപ്പ്, ടി.പദ്മനാഭന്, സച്ചിദാനന്ദന്, സി.രാധാകൃഷ്ണന്, എം.എന്.കാരശ്ശേരി, സി.വി.ബാലകൃഷ്ണന്, സന്തോഷ് ഏച്ചിക്കാനം, മുരളീധരന് തഴക്കര, ജി.മോഹനകുമാരി തുടങ്ങിയവര്ക്കാണ് കത്തുകളെഴുതിയത്.
വെള്ളാട് ബ്രാഞ്ച്‌പോസ്റ്റോഫീസും ഇതോടൊപ്പം സന്ദര്ശിച്ചു. സീഡ് കോ ഓര്ഡിനേറ്റര് മോഹനന് അളോറ, പ്രഥമാധ്യാപകന് ബാലകൃഷ്ണന് മേലേക്കണ്ടി, ജാന്‌സി തോമസ്, കെ.ലീല, ദീപ പി.നായര്, കെ.ആര്.ശോഭ, ഡോണ സെബാസ്റ്റ്യന്, സി.ജി.നിരഞ്ജന എന്നിവര് നേതൃത്വംനല്കി. പോസ്റ്റ്മാസ്റ്റര് അനില് ജോസ്, എം.കെ.മനോഹരന് എന്നിവര് ക്ലാസെടുത്തു.