നട്ടുവില്‍: അപൂര്‍വ നാട്ടുപൂക്കളുടെ മേളയൊരുക്കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍.
നടുവില്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസുകാര്‍ സീഡ്ക്ലബ്ബുമായി സഹകരിച്ചാണ് പ്രദര്‍ശനം ഒരുക്കിയത്. നാലുമണി, പത്തുമണി, അടമ്പ്, കാക്കപ്പൂ, പിച്ചകം, വാടാമല്ലി, കോളാമ്പി, നാക്കുനീട്ടി എന്നിങ്ങനെ ഒരുകാലത്ത് നാട്ടിന്‍പുറത്ത് സുലഭമായിരുന്ന ഒട്ടേറെ പൂക്കള്‍ മേളയിലുണ്ടായിരുന്നു.
അധ്യാപകരുടെ സഹായത്തോടെ ഓരോ പൂവിന്റെയും ശാസ്ത്രനാമങ്ങളും കുട്ടികള്‍ കണ്ടെത്തി.
പ്രഥമാധ്യാപകന്‍ എം.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.സിന്ധു നാരായണന്‍, സി.സി.സതി, പി.വി.ഷീബ, കെ.മനേഷ്, ജയേഷ് കൊളാടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.