പരിയാരം: ഏഴിമലയുടെ ചരിത്രവും ജൈവവൈവിധ്യവും കടല്‍ക്കാഴ്ചകളും കാണാന്‍ പരിയാരം കെ.കെ.എന്‍.പി.എം. ഗവ. വി.എച്ച്.എസ്.എസ്. സ്‌കൂള്‍ സീഡ് ക്‌ളബ് വിദ്യാര്‍ഥികളെത്തി.
കുട്ടികള്‍ കടല്‍ത്തീരം ശുചീകരിക്കുകയും ശുചിത്വ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പ്രഥമാധ്യാപകന്‍ രവീന്ദ്രന്‍ കാവിലെവളപ്പില്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍, മൈക്കിള്‍ െക.ജെ., കെ.ലീല, കെ.ബാബുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.