വയക്കര: വയോജനദിനത്തിന്റെ ഭാഗമായി വയക്കര ജി.എച്ച്.എസ്സിലെ നന്മ, സീഡ് ക്ലബ് അംഗങ്ങള്‍ ഇക്കോ ക്ലബ്ബിന്റെ സഹകരണത്തോടെ ഉമ്മന്‍പൊയില്‍ ശാന്തിഭവന്‍ അഗതിമന്ദിരം സന്ദര്‍ശിച്ചു.
അന്തേവാസികളുമായി കുട്ടികള്‍ സംവദിക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. മുതിര്‍ന്ന വയോധികരെ ആദരിച്ചു. കുട്ടികള്‍ സമാഹരിച്ച തുക പ്രഥമാധ്യാപിക പി.പി.രമണി സിസ്റ്റര്‍ അമലയ്ക്ക് കൈമാറി. പ്രിന്‍സിപ്പല്‍ മേഴ്‌സി തോമസ് ഉദ്ഘാടനംചെയ്തു.
കെ.രാജേഷ് അധ്യക്ഷതവഹിച്ചു. കെ.എ.മൊയ്തീന്‍കുഞ്ഞി, ജിതിന്‍ വത്സന്‍, എ.കെ.രജിന, കെ.സി.ഗ്രേസി, ടി.കെ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പരിയാരം: ലോകവയോജനദിനത്തിന്റെ ഭാഗമായി പരിയാരം ഉറുസുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍ പരിയാരം ശ്രീസ്ഥയിലെ മേരിഭവന് അഗതിമന്ദിരം സന്ദര്ശിച്ചു.
അന്തേവാസികള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
പ്രഥമാധ്യാപിക സിസ്റ്റര്‍ ഷെറില്‍ തോമസ്, സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ സന്ധ്യ
സഹദേവന്, ബിന്ദു സുരേന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്കി.