പരവനടുക്കം: ചെമ്മനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്ലബ് കൃഷിചെയ്ത നെല്ല് വിളവെടുത്തു. ചെമ്മനാട് കൃഷിഭവന്‍ നല്കിയ ഐശ്വര്യ വിത്താണ് കൃഷിക്കുപയോഗിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ.വേണുഗോപാല്‍ ഉദ്ഘാടനംചെയ്തു.
പി.ടി.എ. പ്രസിഡന്റ് നാരായണന്‍ വടക്കിനിയ, മധുസൂദനന്‍ നമ്പ്യാര്‍, ബേബി തലക്ലായി, പ്രഥമാധ്യാപകന് ടി.ഒ.രാധാകൃഷ്ണന്‍, കുഞ്ഞമ്പു നായര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.