ചാരമംഗലം: ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്സില്‍ സീഡ്ക്ലബ് നേതൃത്വത്തില്‍ ഔഷധസസ്യ പ്രദര്‍ശനവും മരുന്നുകഞ്ഞി വിതരണവും നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി. അവര്‍ക്ക് അതേകുറിച്ച് അറിവുപകര്‍ന്ന് നല്‍കിയായിരുന്നു പ്രദര്‍ശനം. അതിനുശേഷം കുട്ടികളെ കൂടി പങ്കാളികളാക്കി മരുന്നുകഞ്ഞി ഒരുക്കി വിതരണം ചെയ്തു.
കലവൂര്‍ ഗോപിനാഥ് പ്രദര്‍ശനവും മരുന്നുകഞ്ഞി വിതരണവും ഉദ്ഘാടനം ചെയ്തു. കലവൂര്‍ ഗോപിനാഥിനെയും പരമ്പരാഗത വൈദ്യന്‍മാരായ കളവംകോടം സോമന്‍ വൈദ്യരെയും ദാസന്‍ മാഷിനെയും കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍ ആദരിച്ചു. ഔഷധസസ്യങ്ങളെക്കുറിച്ച് ദാസന്‍മാഷും പ്രകൃതി ജീവനത്തെക്കുറിച്ച് സോമന്‍ വൈദ്യരും ക്ലാസ്സെടുത്തു. ഗ്രാമപ്പഞ്ചായത്തംഗം രാജേശ്വരി, കെ.വി.ഗിരീശന്‍, ജെ.ഷീല, ടി.സന്തോഷ് എന്നിവര്‍ സംസാരിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.കെ.പ്രതാപന്‍ നേതൃത്വം നല്കി.