ബേക്കല് പുഴയുടെ ചരിത്രാന്വേഷകരായി സീഡ് അംഗങ്ങള്

Posted By : ksdadmin On 10th October 2015


 

 
ഉദുമ: ബേക്കല് പുഴയുടെ ചരിത്രം തേടി സീഡ് ക്ലബ് അംഗങ്ങളായ ബേക്കല് ഗവ.ഫിഷറീസ് ഹയര്‌സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്ഥികള്. 'ദക്ഷിണവാഹിനീ തട്ട' എന്ന പേരിലുള്ള ഡോക്യുഫിക്ഷനാണ് സീഡ് അംഗങ്ങള് നിര്മ്മിക്കുന്നത്. സ്‌കൂളില് നിന്ന് നടത്തിയ പഠനയാത്രയാണ് ഡോക്യുഫിക്ഷന് എന്ന ആശയത്തിലേക്ക് എത്തിയത്. 
പുഴയുടെ ചരിത്രം, തീരത്തെ ജനങ്ങളുടെ ജീവിതരീതി, സാംസ്‌കാരിക പശ്ചാത്തലം, കൃഷി, തൊഴില്, ആചാരാനുഷ്ഠാനങ്ങള്, ആഘോഷങ്ങള്, കടലറിവുകള്, ദൈവസങ്കല്പം തുടങ്ങിയവയാണ് 'ദക്ഷിണവാഹിനീ തട്ട'യില് പരമാര്ശിക്കുന്നത്. പഠനയാത്രയില് കുട്ടികള് നേരിട്ട പ്രശ്‌നങ്ങളും കണ്ടെത്തിയ ചരിത്രവസ്തുതകളും ചില കുട്ടികളുടെ കാഴ്ചപ്പാടുകളും ചിന്തകളും പ്രാദേശിക ചരിത്രരചനയിലേര്‌പ്പെടുന്ന വിദ്യാര്‍ഥികളുടെ അനുഭവമായി മാറുന്നതരത്തിലാണ് ഡോക്യുഫിക്ഷന് തയ്യാറാക്കുന്നത്. മൂന്ന് ഷെഡ്യൂളുകളിലായി ഡോക്യുഫിക്ഷന് ചിത്രീകരണം പൂര്ത്തിയാക്കും. ചിത്രകലാ അധ്യാപകനും സംവിധായകനുമായ കെ.സതീഷ് കുമാറാണ് തിരക്കഥയും സംവിധാനവും നിര്വഹിക്കുന്നത്. ഷാജി കാവിലാണ് ഛായാഗ്രാഹകന്.
ബേക്കലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര സ്ഥാനികന് മൂത്തോതി ആയത്താര് സ്വിച്ച് ഓണ് കര്മം നിര്വഹിച്ചു. പ്രഥമാധ്യാപകന് കെ.ജയപ്രകാശ്, തൃക്കണ്ണാട് ക്ഷേത്ര ആഘോഷകമ്മിറ്റി പ്രസിഡന്റ് കെ.ജെ.കുഞ്ഞികൃഷ്ണന്, ടി.സതീശന്, കെ.ജി.പ്രസന്നകുമാരി, ബി.ഉഷാകുമാരി, സി.കെ.വേണു എന്നിവര് സംസാരിച്ചു.
 
 
 
 
 

Print this news