പൊയിനാച്ചി: കരിച്ചേരി ഗവ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ പി.ടി.എ., മദര്‍ പി.ടി.എ., നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ സ്‌കൂളിലെ ഔഷധത്തോട്ടം ഗാന്ധിജയന്തിദിനത്തില്‍ ശുചീകരിച്ചു. അമ്പതോളം ഔഷധമരങ്ങളാണ് സ്‌കൂളിന് സ്വന്തമായുള്ളത്. ഭൂരിഭാഗം കുട്ടികളും ഗാന്ധിജയന്തിദിനത്തില്‍ സ്‌കൂളില്‍ എത്തിയിരുന്നു. ശുചിമുറികള്‍, അടുക്കള, വിറകുപുര, സ്‌കൂള്‍പരിസരം തുടങ്ങിയവ കുട്ടികള്‍ മുതിര്‍ന്നവരുടെ സഹായത്തോടെ ശുചീകരിച്ചു. പി.ടി.എ. പ്രസിഡന്റ് എ.വേണുഗോപാലന്‍, പ്രഥമാധ്യാപകന്‍ രാധാകൃഷ്ണന്‍ കാമലം, ടി.പ്രഭാകരന്‍, എം.ദിനേശന്‍, എ.വി.രവി, എ.ലതിക, എം.രാജകുസുമം, പി.വിശ്വനാഥന്‍, പി.സനിത, ജയശ്രീ കെ.പി. എന്നിവര്‍ നേതൃത്വംനല്കി. സീഡ് കണ്‍വീനര്‍ ടി.മധുസൂദനന്‍ നന്ദി പറഞ്ഞു.