അടൂര്‍: നാടിനെയും സ്‌കൂളിനെയും ഹരിതാഭമാക്കുവാന്‍ അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി seed ക്ലബ്ബിന്റെ നേതൃത്വത്തില്‍ എന്റെ പച്ച നാടിന്റെ പച്ച പദ്ധതി ആരംഭിച്ചു. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ നട്ട് പരിപാലിച്ച് ഹരിതസന്ദേശം നല്കുന്നതിനായിട്ടാണ് പദ്ധതി തുടങ്ങിയിട്ടുള്ളത്. പദ്ധതി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു.