തൃക്കൊടിത്താനം: അയര്‍ക്കാട്ടുവയല്‍ പയനിയര്‍ യു. പി. സ്‌കൂളില്‍ സീഡ് ക്ലബ് പച്ചക്കറികൃഷിതുടങ്ങി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രജനിസാബു മാതൃകാകര്‍ഷകന്‍ മാത്യു മുളകുപാടം എന്നിവര്‍ ചേര്‍ന്ന് കൃഷി ഉദ്ഘാടനം ചെയ്തു.കൃഷിഓഫീസര്‍ എന്‍.കെ. ഹയറുന്നീസ, കൃഷി അസിസ്റ്റന്റ് രമേശ്, പ്രഥമാധ്യാപിക വി.ആര്‍. പ്രസന്നകുമാരി, പഞ്ചായത്തംഗം മോളി ജയിംസ്, എന്നിവര്‍ സംസാരിച്ചു.
മുന്‍ വര്‍ഷത്തെപോലെ ഇത്തവണയും ജൈവകൃഷിയാണ് നടത്തുന്നത്. തക്കാളി, ചീര, വെണ്ട, പയര്‍, പടവലം, പാവല്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്. അധ്യാപകരായ ജി. രതീഷ്, ഉണ്ണികൃഷ്ണന്‍നായര്‍, ഉഷ ബി.കുറുപ്പ്, സ്വപ്‌നപ്രഭ, പ്രീതി എച്ച്. പിള്ള, പാര്‍വ്വതി ബി. എന്നിവര്‍ നേതൃത്വം നല്‍കി.