കൂത്തുപറമ്പ്: കണ്ണവം പണിയ കോളനിയിലെയും മാനന്തേരി തൊണ്ടിലേരി ലക്ഷംവീട് കോളനിയിലെയും വൈദ്യുതിയെത്താത്ത വീടുകളില്‍ സൂര്യറാന്തലുമായി സീഡ് അംഗങ്ങളെത്തി. തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളാണ് പ്രിന്‍സിപ്പല്‍ പി.കെ.ചന്ദ്രമതിയുടെ നേതൃത്വത്തില്‍ കോളനിയിലെത്തി സൂര്യറാന്തല്‍ നല്കിയത്. റാന്തല്‍ കൈമാറ്റച്ചടങ്ങ് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ പി.കെ.ചന്ദ്രമതി അധ്യക്ഷത വഹിച്ചു.
സി.സുനില്‍കുമാര്‍, പറമ്പന്‍ പ്രകാശന്‍, വിജുള കെ., പി.ഉത്തമന്‍, സുനേഷ് വി.വി., സോന കെ.കെ., ബി.ജയരാജന്‍, സ്വീറ്റി സുന്ദര്‍, അമൃത അക്ഷയ്, രാജന്‍ കുന്നുമ്പ്രോന്‍, വി.വി.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.