വലിയന്നൂര്‍: നോര്‍ത്ത് യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിവേദനം നല്കി. വലിയന്നൂര്‍ ചെക്കിക്കുളം റോഡ് വീതികൂട്ടി ടാര്‍ ചെയ്യാത്തതിനാലുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.വി.അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു നിവേദനം നല്‍കിയത്. ഈ മേഖലയില്‍ അഞ്ച് സ്‌കൂളുകളുണ്ട്.
ആവശ്യമായ റോഡ് സിഗ്‌നല്‍ ഇല്ല. വാഹനങ്ങളുടെ അമിതവേഗം കാരണം റോഡ മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും നിവേദനത്തിലുണ്ട്.
ഒരാഴ്ചയ്ക്കകം ആവശ്യമായ സ്ഥലങ്ങളില്‍ സിഗ്‌നല്‍ സ്ഥാപിക്കാനും മറ്റു പ്രവൃത്തികള്‍ ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.