ഓസോണ്‍പാളി സംരക്ഷണദിനം

Posted By : knradmin On 5th October 2015


 

 
 
കണ്ണൂര്‍: കണ്ണൂര്‍ ഗവ. സിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കോ ക്ലബ്, മാതൃഭൂമി സീഡ് എന്നിവചേര്‍ന്ന് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ ഓസോണ്‍പാളി സംരക്ഷണദിനം ആചരിച്ചു.
പരിസ്ഥിതി സെമിനാര്‍, ഓസോണ്‍പാളി സംരക്ഷണറാലി, ക്വിസ് മത്സരം, ചലച്ചിത്രപ്രദര്‍ശനം എന്നിവ നടത്തി. ശാസ്ത്രപരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയകുമാര്‍ ബ്ലാത്തൂര്‍ ക്ലാസെടുത്തു. പ്രഥമാധ്യാപകന്‍ കെ.വി.ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മുഹമ്മദ് യാസീന്‍ അഷറഫും പി.ഫാത്തിമയും യു.പി. വിഭാഗത്തില്‍ വി.നാജിഹും ഇ.എം.ഷാഹിദും വിജയികളായി. പി.ടി.എ. പ്രസിഡന്റ് കെ.പി.മുഹമ്മദ് അഷ്‌റഫ് സമ്മാനം നല്‍കി. എന്‍.വി.രമേശന്‍, പി.പി.വിനോദ്കുമാര്‍, സഞ്ജീവ് കൂവേരി, എസ്.പി.മധുസൂദനന്‍, സഹല പ്രവീണ്‍ സംസാരിച്ചു. 
 
 

Print this news