കൂത്തുപറമ്പ്: നഞ്ചില്ലാത്ത ഊണിനായി വിദ്യാര്‍ഥികള്‍ നടത്തിയ നെല്‍കൃഷിക്ക് നൂറുമേനി വിളവ്. കൂത്തുപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സീഡ്ക്ലബ്ബംഗങ്ങളാണ് സ്വന്തം വയലില്‍ നിന്ന് വിളവെടുത്തത്. നവര, മട്ട, സുജാത, ആതിര, ജ്യോതി തുടങ്ങിയ 12 ഇനം നെല്‍വിത്തുകളുപയോഗിച്ചാണ് കൃഷിയിറക്കിയത്
ചോളം, കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, പൊടിക്കിഴങ്ങ്, കാച്ചില്‍, കൂര്‍ക്ക, കൂവ്വ, നേന്ത്രവാഴ, റോബസ്റ്റ് എന്നിവയും കുട്ടികള്‍ നട്ടുണ്ടാക്കുന്നുണ്ട്. അടുത്തമാസം മരച്ചീനിയുടെ വിളവെടുപ്പ് നടക്കും. ഒപ്പം നെല്ല് കൊയ്‌തെടുത്ത സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യും. ആറ് മാസത്തെ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് വേണ്ട പച്ചക്കറികളും പഴങ്ങളും സ്‌കൂളിലെ കൃഷിയിടത്തില്‍ ഉത്പാദിപ്പാക്കാനാണ് സീഡംഗങ്ങള്‍ ലക്ഷ്യമിടുന്നത്.
നെല്‍കൃഷി വിളവെടുപ്പ് കൂത്തുപറമ്പ് കൃഷി.അസി.ഡയറക്ടര്‍ എ.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍, പി.ടി.എ.അംഗങ്ങളായ വി.വി.ദിവാകരന്‍, പറമ്പന്‍ പ്രകാശന്‍, പി.ശശിധരന്‍, കെ.കെ.മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. സീഡ്ക്ലബ്ബ് കണ്‍വീനര്‍ കുന്നുമ്പ്രോന്‍ രാജന്‍, സീഡ് പ്രതിനിധി ആന്‍മരിയ, കാവ്യസജീവന്‍, ആര്യനന്ദ ദിനേശ്, വിസ്മയ വിനോദ്, ആരതി, ജിഷ്ണു, അഭിജിത്ത്, അക്ഷയ്, അക്ഷയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.