ൂത്തുപറമ്പ്: മുതിയങ്ങ ശങ്കരവിലാസം യു.പി.സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ നടത്തിയ കരനെൽകൃഷി വിളവെടുപ്പ് കൃഷിമന്ത്രി കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. പാട്യം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജലജ അധ്യക്ഷയായിരുന്നു. എ.ഇ.ഒ. സിസി ആന്റണി വിശിഷ്ടാതിഥിയായിരുന്നു. വാർഡംഗം സി.കെ.പ്രദീപൻ, കൃഷി ഓഫീസർ എസ്.പ്രമോദ്, പ്രഥമാധ്യാപകൻ സി.വി.സുധാകരൻ, അഖിൽകുമാർ, കെ.അശോകൻ, റീന, വിജയൻ, സി.കെ.സുധീർബാബു, വി.കെ.രാജേഷ് എന്നിവർ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും ചേർന്ന് കൊയ്ത്തു നടത്തി, മെതിച്ച നെല്ല് വേർതിരിച്ചു. കാർഷിക വേഷത്തിൽ കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത കുട്ടികൾ നാടൻ കറ്റോല, കറ്റകൊട്ട, കറ്റയടി, നെല്ല് തൂറ്റൽ എന്നിവ ചെയ്തു. നീന്തൽ പരിശീലം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ എ.ഇ.ഒ. വിതരണം ചെയ്തു.