ബൈപ്പാസിലെ അപകടം കുറയ്ക്കാനും മാലിന്യം തള്ളല്‍ തടയാനും നടപടിവേണമെന്ന് കുട്ടികള്‍

Posted By : knradmin On 5th October 2015


 

 
 എടക്കാട്: നടാല്‍ ബൈപ്പാസില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കര്‍ശന നടപടിവേണമെന്നാവശ്യപ്പെട്ട് എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ. മഹേഷ് കെ. നായര്‍ക്ക് കുട്ടികളുടെ നിവേദനം. എടക്കാട് ഊര്‍പ്പഴശ്ശിക്കാവ് യു.പി. സ്‌കൂളിലെ സീഡ് കുട്ടികളാണ് നിവേദനം നല്‍കിയത്. 
18നും 25നും ഇടയിലുള്ളവരാണ് കൂടുതലായി അപകടത്തില്‍പ്പെടുന്നതെന്നും വാഹനപരിശോധന കര്‍ശനമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. നാട്ടുകാരുടെയും പോലീസിന്റെയും കുട്ടികളുടെയും സഹകരണത്തോടെ ബോധവത്കരണപരിപാടി നടത്തണമെന്നും കുട്ടികള്‍ എസ്.ഐ.യോട് പറഞ്ഞു. 
ചാല ബൈപ്പാസില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പോലീസ് പരിശോധന കര്‍ശനമാക്കണമെന്നും മുഴപ്പിലങ്ങാട് മുതല്‍ ചാല ജങ്ഷന്‍ വരെ അപകടമുക്തമേഖലയാക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. 
സീഡ് ദൗത്യത്തിന്റെ ഭാഗമായി നടന്ന വിത്തുകൈമാറല്‍ ചടങ്ങിനെത്തിയപ്പോഴാണ് എസ്.ഐ.ക്ക് നിവേദനം നല്‍കിയത്. 
വൈഷ്ണിമ, എ.സി.അനഘ, റാഹിമ, സി.ഷിബിന്‍, പി.കെ.ശ്രീകീര്‍ത്ത് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. 
ഇക്കാര്യത്തില്‍ നടപടിയുണ്ടാവുമെന്ന് എസ്.ഐ. കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.
 
 

Print this news