പണിക്കന്‍കുടി: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി. കേഡറ്റുളും സീഡ് ക്ലബ്ബിലെ അംഗങ്ങളും ഗാന്ധിജയന്തി ദിനത്തില്‍ ജൈവകൃഷി പദ്ധതിക്ക് തുടക്കമിട്ടു. സ്‌കൂള്‍ വളപ്പില്‍ തരിശായി കിടന്ന പ്രദേശത്തെ കാട്ടുപടര്‍പ്പുകള്‍ വെട്ടിമാറ്റി സീഡ് ക്ലബ്ബ് അംഗങ്ങള്‍ പച്ചക്കറികള്‍ നട്ടു. ഗാന്ധി അനുസ്മരണ സമ്മേളനത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് വിദ്യാര്‍ഥികള്‍ കാര്‍ഷിക ജോലികള്‍ക്ക് തുടക്കമിട്ടത്. പി.ടി.എ. പ്രസിഡന്റ് മുരളി കുന്നേല്‍, എസ്.പി.സി. കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.ആര്‍.ഷൈജു, ഭാവനമോള്‍ കെ.എല്‍., സിബി എന്നിവര്‍ നേതൃത്വം നല്‍കി.