വില്ലേജോഫീസിന്റെ മുഖം മിനുക്കി 'സീഡ്' അംഗങ്ങള്‍

Posted By : ktmadmin On 3rd October 2015


 പുതുപ്പള്ളി: ഗാന്ധിജയന്തിദിനത്തില്‍ വില്ലേജോഫീസ് പരിസരം വൃത്തിയാക്കാന്‍ സീഡ് അംഗങ്ങള്‍. പുതുപ്പള്ളി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികളാണ് തൂമ്പയും അരിവാളും ചൂലുമായി ഇറങ്ങിയത്.
പുതുപ്പള്ളി-കോട്ടയം റോഡരികിലാണ് ഓഫീസ്. കുട്ടികള്‍ ഉച്ചവരെ സേവനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. സ്‌കൂളിലെ സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വില്ലേജോഫീസ് നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കാനാണ് തീരുമാനം. സ്‌കൂള്‍ പരിസരവും വൃത്തിയാക്കിയ ശേഷമാണ് കുട്ടികള്‍ മടങ്ങിയത്. 
സ്‌കൂള്‍ മാനേജര്‍ സുരേഷ് വി.വാസു, പി.ടി.എ. വൈസ് പ്രസിഡന്റ് സൂരജ്, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എസ്.രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളെ വില്ലേജോഫീസര്‍ റെനി ജോസ് അഭിനന്ദിച്ചു. 

Print this news