അവര്‍ മടിക്കൈയുടെ മടിത്തട്ടിലെത്തി; ഇടിച്ച കുന്നുകളും ജലസ്രോതസ്സുകളും കാണാന്‍

Posted By : ksdadmin On 3rd October 2015


 

 
കാഞ്ഞങ്ങാട്: 'കുന്നുകളുടെ കൂട്ടമുണ്ടായിരുന്നു ഇവിടെ. എല്ലാം ഇടിച്ചുനിരത്തി. കുന്നുകള്‍ ഇടിച്ചാലുണ്ടാകുന്ന ദുരവസ്ഥ പഠിച്ചിട്ടുണ്ടല്ലോ... അതൊക്കെ ഈ ഗ്രാമത്തിലും വൈകാതെ വന്നുചേരും' മടിക്കൈ ഗ്രാമത്തിലെ ഇടിച്ച കുന്നുകള്‍ ചൂണ്ടിക്കാട്ടി അധ്യാപകര്‍ പറഞ്ഞപ്പോള്‍ കുട്ടികളുടെ മനസ്സ് ഓടിയെത്തിയത് പാഠഭാഗങ്ങളിലേക്കാണ്. കുന്നിടിച്ചാല്‍ വെള്ളമുണ്ടാകില്ലെന്ന് അവര്‍ പഠിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂളിലെ കുട്ടികളാണ് മടിക്കൈയിലെ അത്തിക്കോത്തും മറ്റും സന്ദര്‍ശിച്ചത്. പാറപ്രദേശത്തെ വൈവിധ്യമാര്‍ന്ന ചെടികളെയും പൂക്കളെയും തൊട്ടറിഞ്ഞും പാറയിടുക്കുകളിലെ വെള്ളത്തിലും മറ്റുമുള്ള ചെറുജീവികളെ കണ്ടറിഞ്ഞും കുട്ടികള്‍ കുന്നിനെയറിഞ്ഞു.
ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എം.രമേശന്‍ കുന്നുകളുടെ ധര്‍മത്തെക്കുറിച്ച് ക്ലാസെടുത്തു.  'മാതൃഭൂമി നന്മ' കോഓര്‍ഡിനേറ്റര്‍ പി.കുഞ്ഞിക്കണ്ണന്‍, കെ.വി.സുധ, സുധാകുമാരി, കുഞ്ഞിക്കൃഷ്ണന്‍, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 
 
 
 
 
 
 
 
 

Print this news