രാജകുമാരി: 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന ആശങ്ക നിറഞ്ഞ കവിതയുടെ നാടകാവിഷ്‌കാരം ഹോളിക്യൂന്‍സ് യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത് സീഡ് അവാര്‍ഡ്ദാന ചടങ്ങിനെ ശ്രദ്ധേയമാക്കി. പ്രകൃതിക്കേറ്റ മുറിവുകളും മനുഷ്യജീവിതത്തില്‍ നിന്നകന്നുപോകുന്ന നന്മകളും സീഡ് ക്ലബ്ബിലെ 12 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ചു. അവാര്‍ഡുദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന് സീഡ് സന്ദേശം കൈമാറിയാണ് കാവ്യശില്പം സമാപിച്ചത്. സീഡ് കോ -ഓര്‍ഡിനേറ്റര്‍ എം.പി.ജോയി, അനീഷ് ആനന്ദ് എന്നിവര്‍ കാവ്യശില്പാവതരണത്തിന് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.