മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനു കീഴില്‍ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന സൗജന്യ നേച്ചര്‍ ക്യാമ്പുകളിലേക്ക് സീഡ് വിദ്യാര്‍ത്ഥികളെ അദ്ദേഹം സ്വാഗതം ചെയ്തു. തലമുറകള്‍ കൈമാറേണ്ട നന്മയാണ് മാതൃഭൂമിയുടെ സീഡ് പ്രവര്‍ത്തനമെന്നും ഫെഡറല്‍ ബാങ്ക് തുടര്‍ന്നും സീഡ് പദ്ധതികള്‍ക്കു കൈത്താങ്ങാകുമെന്നും ചടങ്ങില്‍ പങ്കെടുത്ത ഫെഡറല്‍ ബാങ്ക് എ.ജി.എം തോമസ് ആന്റണി പറഞ്ഞു. വിദ്യാലയങ്ങളിലൂടെ മാതൃഭൂമി പകരുന്ന കാര്‍ഷികസന്ദേശത്തിന്റെ സ്വീകാര്യത വര്‍ദ്ധിച്ചതായി ഹരിതവിദ്യാലയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായി ചടങ്ങില്‍ പങ്കെടുത്ത കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാകുമാരി പറഞ്ഞു. മാതൃഭൂമി ചീഫ് കറസ്‌പോണ്ടന്റ് ജോസഫ് മാത്യു, അസി. മാനേജര്‍ (മാര്‍ക്കറ്റിങ്), ടോമി ജോസഫ്, ഹോളിക്യൂന്‍സ് യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ലിജി വര്‍ഗീസ്,സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. അജിത് എന്നിവര്‍ പ്രസംഗിച്ചു.