വള്ളംകുളം: മാതൃഭൂമി 'സീഡി'ന്റെ 2014-15 വര്‍ഷത്തെ ഹരിതവിദ്യാലയ പുരസ്‌കാരം ബുധനാഴ്ച വള്ളംകുളം ഗവ.യു.പി.സ്‌കൂള്‍ ഹാളില്‍ നടക്കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. ഇരവിപേരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എന്‍. രാജീവ് അധ്യക്ഷത വഹിക്കും.
രാവിലെ 10.30ന് സീഡ് തീംസോങ്ങോടെ ചടങ്ങുകള്‍ ആരംഭിക്കും. റാന്നി ഡി.എഫ്.ഒ. എസ്. ജനാര്‍ദനന്‍, പത്തനംതിട്ട ഡി.ഡി.ഇ. വി.വി.രാമചന്ദ്രന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുജ പി. കരുവിള, ഫെഡറല്‍ ബാങ്ക് തിരുവല്ല റീജണല്‍ ഹെഡ് ആന്‍ഡ് എ.ജി.എം. ആഷ എന്‍., വള്ളംകുളം ഗവ.യു.പി. സ്‌കൂള്‍ എച്ച്.എം. സി.ടി. വിജയാനന്ദന്‍ എന്നിവര്‍ പ്രസംഗിക്കും. മാതൃഭൂമി ഡെപ്യൂട്ടി മാനേജര്‍ ബിസിനസ് ഡെവലപ്‌മെന്റ് കെ.ജി.നന്ദകുമാര്‍ ശര്‍മ സ്വാഗതവും മാതൃഭൂമി സോഷ്യല്‍ ഇനീഷ്യേറ്റീവ്‌സ് എക്‌സിക്യൂട്ടീവ് റോണി ജോണ്‍ നന്ദിയും പറയും. തുടര്‍ന്ന് വള്ളംകുളം സ്‌കൂളിലെ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും.