പള്ളിപ്പുറം: കാരമ്പത്തൂര് എ.യു.പി. സ്കൂളില് സീഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ജൈവപച്ചക്കറിത്തോട്ടത്തില്നിന്നുമുള്ള വിളവെടുപ്പ് ആരംഭിച്ചു. പരുതൂര് കൃഷിഭവന്റെ ആഭിമുഖ്യത്തിലും കുട്ടികള്ക്ക് പച്ചക്കറിവിത്തുകള് നല്കിയിരുന്നു. സ്കൂള് അങ്കണത്തില് വിളച്ച മത്തന്റെ വിളവെടുപ്പാണ് നടത്തിയത്. ഇത് ഉച്ചഭക്ഷണത്തില് ഉള്പ്പെടുത്തുകയാണ് ചെയ്യുന്നത്. വാഴക്കൃഷിയും നടത്തുന്നുണ്ട്.