പച്ചക്കറിത്തൈ വിതരണം

Posted By : pkdadmin On 24th September 2015


മണ്ണേങ്ങോട്: മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. സ്കൂളിൽത്തന്നെ മുളപ്പിച്ചെടുത്ത വെണ്ട, വഴുതിന, മുളക്, തക്കാളി എന്നിവയുടെ തൈകളാണ് വിതരണംചെയ്തത്. ജൈവ പച്ചക്കറിക്കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ എം. കൃഷ്ണദാസൻ, സീഡ് ക്ലബ്ബ് കോ-ഒാർഡിനേറ്റർ പി. രവീന്ദ്രൻ, പി. ശോഭന, എം. പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.

 

Print this news