കിഴക്കഞ്ചേരി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് നടത്തി.
പി.ടി.എ. പ്രസിഡന്റ് എം. ഹരിദാസ്, പ്രധാനാധ്യാപിക പി.കെ. സിസിലി, സീഡ് കൺവീനർ അബ്ദുൾ റഹ്മാൻ, ഇസ്മയിൽ, ഉദയകുമാർ, സുദേവൻ, ഉസ്മാൻ, ടെസ്സി റോസ്, സീന എന്നിവർ നേതൃത്വം നൽകി. പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നത്.