ഹരിതസേനാ അംഗങ്ങള്ക്കായി പ്രകൃതിപഠനക്യാമ്പ്

Posted By : pkdadmin On 24th September 2015


ആനക്കര: മലമല്ക്കാവ് മാതൃഭൂമി സീഡ് യൂണിറ്റും ഹരിതസേനയും സംയുക്തമായി പീച്ചി വാഴാനി വന്യജീവികേന്ദ്രത്തില് പഠനക്യാമ്പ് നടത്തി. മൂന്നുദിവസത്തെ ക്യാമ്പില് പാമ്പുകളെക്കുറിച്ച് സേവിയര്, ജൈവ വൈവിധ്യത്തെക്കുറിച്ച് ശശിധരന്, വന്യമൃഗങ്ങളെപ്പറ്റി നിയാസ്, ക്യാമ്പ് ഓഫീസര് ജിതിന് എന്നിവര് ക്ലാസെടുത്തു.
വീഡിയോ പ്രദര്ശനവുമുണ്ടായി. പ്രധാനാധ്യാപകന് യു. വിജയകൃഷ്ണൻ, എം.സി. മനോജ്, നിയാസ്, സരിത്, സ്മിത, സീമ എന്നിവര് നേതൃത്വം നൽകി.

 

Print this news