പട്ടാമ്പി: പട്ടാമ്പി സി.ജി.എം. ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് വിദ്യാർഥികളൊരുക്കിയ നെല്പ്പാടത്ത് കൊയ്ത്തുത്സവം നടന്നു. സ്കൂള്മാനേജര് വേലായുധന് ഉദ്ഘാടനം ചെയ്തു. ജ്യോതി ഇനത്തില്പ്പെട്ട വിത്താണ് ഇവിടെ കൃഷിചെയ്തത്. വിത മുതല് കൊയ്ത്ത് വരെ വിദ്യാർഥികള് നേരിട്ടാണ് നടത്തിയത്. ചടങ്ങില് പ്രിന്സിപ്പൽ രഘു, സീഡ് കോ-ഓര്ഡിനേറ്റര് സുരേഷ് എന്നിവര് സംസാരിച്ചു.