ആനക്കര: മുളംതൈകൾ നട്ടുപിടിപ്പിച്ച് ആനക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ആനക്കര സ്കൂൾ യൂണിറ്റും എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് മുളദിനാചരണം നടത്തി. സ്കൂളിൽ നിര്മിച്ച കലാം സ്മൃതിവനത്തിലാണ് മുളംതൈകൾ നട്ടത്. അലങ്കാര മുളകളും നാടൻ മുളകളുമാണ് കുട്ടികൾ നട്ടത്. സി. ഹംസ, എം.പി. സതീഷ്, സുരേഷ്ബാബു, സ്വപ്നാ മുരളി എന്നിവർ നേതൃത്വം നൽകി.