തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനത ഹൈസ്കൂളിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. മുക്കുറ്റി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ‘ഓസോൺ ശോഷണവും പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.
ശ്യാംശങ്കർ, നിധിൻ, വൈഷ്ണവ്, ഷംന നസ്റീൻ എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. വിദ്യ മോഡറേറ്ററായി. കുട്ടികൾക്കുള്ള സംശയനിവാരണവും നടത്തി. പ്രധാനാധ്യാപകൻ സി.എസ്. ലംബോധരൻ, ജെ. നരേന്ദ്രൻ, സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന, പ്രസന്ന, അർജുൻ എന്നിവർ സംസാരിച്ചു.