ഒറ്റപ്പാലം: കടമ്പൂരിലെ കുട്ടികൾക്ക് ഇനി പഠനത്തോടൊപ്പം കൊച്ചുസമ്പാദ്യവുമുണ്ടാക്കാം. വീടുകളിൽ നാടൻമുട്ട ഉത്പാദിപ്പിക്കുകയാണ് പരിപാടി. ഇതിനായി കടമ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൗൾട്രി ക്ലബ്ബ് തുടങ്ങി. സീഡ് ക്ലബ്ബ് മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 50 വിദ്യാർഥികൾക്ക് അഞ്ച് മുട്ടക്കോഴികളെവീതം നൽകി എം. ഹംസ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രീത മോഹൻദാസ് അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.എസ്. തിലകൻ പദ്ധതി വിശദീകരിച്ചു. ഡോ. പി.ജി. രാജേഷ്, പി.ടി.എ. പ്രസിഡന്റ് സി.സി. രാജൻ, പി. മോഹനകുമാരി, പ്രധാനാധ്യാപിക കെ. വത്സല, പ്രിൻസിപ്പൽ ഹരികുമാർ, എം.സി. ഉണ്ണിക്കൃഷ്ണൻ, എൻ.കെ. നന്ദന, ഡോ. പി. രാജേഷ്, കെ. സതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.