സംഗീതോത്സവം സീഡിന്റെ നിറവിൽ

Posted By : pkdadmin On 24th September 2015


ചെർപ്പുളശ്ശേരി: സി.ബി.എസ്.ഇ. സഹോദയ സംഗീതോത്സവത്തിന് ആതിഥേയത്വം വഹിച്ച ചെർപ്പുളശ്ശേരി ശബരി സെൻട്രൽ സ്കൂൾ വിവിധ സീഡ് പ്രവർത്തനങ്ങൾകൊണ്ട് അതിനെ വ്യത്യസ്തമാക്കി. വിദ്യാലയങ്ങൾക്ക് പതിവായി നൽകിവരാറുള്ള പ്ളാസ്റ്റിക് കിറ്റുകൾക്ക് പകരം ഈ വർഷം സീഡ് ക്ളബ്ബംഗങ്ങൾ നിർമിച്ച ഹരിതസന്ദേശത്തോടുകൂടിയ പേപ്പർ ബാഗാണ് നൽകിയത്. സഹോദയയുടെ കീഴിലുള്ള വിദ്യാലയങ്ങൾക്ക് ഹരിതസന്ദേശം, സൈബർ ബോധവത്കരണം, മയക്കുമരുന്ന് വിരുദ്ധ സന്ദേശം എന്നിവയടങ്ങിയ നോട്ടീസും സീഡ് ക്ളബ്ബ് നൽകി. സഹോദയതലത്തിൽ പാഴ്വസ്തുശേഖരണം തുടങ്ങുന്നതിനായി ശബരി സ്കൂളിന്റെ നേതൃത്വത്തിൽ ഇ-വേസ്റ്റ് ശേഖരണം നടത്തി. പല വിദ്യാലയങ്ങളും പങ്കെടുത്ത് സംരംഭത്തെ വിജയിപ്പിച്ചത് സീഡ് ക്ളബ്ബ് പ്രവർത്തനത്തിന്  വഴിത്തിരിവായി. പാഴ്വസ്തുക്കൾ ഉപയോഗിച്ചുണ്ടാക്കിയ കരകൗശലവസ്തുക്കളുടെ പ്രദർശനവും നടത്തി.

Print this news