ലക്കിടി: പേരൂര് എ.എസ്.ബി. സ്കൂളില് ഓസോണ്ദിന പരിപാടികള് നടന്നു. സ്കൂളിലെ ശാസ്ത്ര, സീഡ് ക്ലബ്ബുകളാണ് നേതൃത്വം നൽകിയത്. ഓസോണ്ദിന റാലിയോടെ പരിപാടികള് ആരംഭിച്ചു. പ്രദര്ശനം, പ്രസംഗമത്സരം, പരിസ്ഥിതി കവിതാ പാരായണം, കവിതാരചന, ഓസോണ്പതിപ്പ് തയ്യാറാക്കല് എന്നിവയുണ്ടായി. ശാസ്ത്രാധ്യാപിക ഡി. രമണി നേതൃത്വം നൽകി.