നാടൻ തേൻവരിക്കയുടെ തൈകൾ നൽകി സീഡ് വിദ്യാർഥികള്

Posted By : pkdadmin On 24th September 2015


തിരുവേഗപ്പുറ: നടുവട്ടം ഗവ. ജനത ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൗഖ്യം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പ്ലാവിൻതൈകൾ വിതരണം ചെയ്തു. വിഷരഹിതഭക്ഷണം എന്ന ആശയത്തിന്റെ പ്രചാരണ ഭാഗമായാണ് പരിപാടി. സീഡ് ക്ലബ്ബ് അംഗങ്ങളാണ് നാടൻ തേൻവരിക്കപ്ലാവിന്റെ തൈകൾ നട്ടുവളർത്തിയത്.
വിഷംതളിച്ച പഴവർഗങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് പകരമായി വീട്ടിലുണ്ടാക്കുന്നവ ഉപയോഗിക്കുന്നതിനും അയൽക്കാരെ ബോധവത്കരിക്കുന്നതിനുമാണ് പ്ലാവിൻതൈ  നൽകി നട്ടുവളർത്താൻ പ്രേരിപ്പിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ സി.എസ്. ലംബോധരൻ നിർവഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ എം.കെ. ബീന, എൻ.എം. കേശവൻ, പി.ടി. ചന്ദ്രൻ, ഹിദായത്തുള്ള, ടി.എം. സുധ എന്നിവർ നേതൃത്വംനൽകി.

Print this news