പാലക്കാട്: മാതൃഭൂമി സീഡും കേരള കൃഷിവകുപ്പും സംയുക്തമായി സീഡ് വിദ്യാലയങ്ങൾക്ക് നൽകുന്ന പച്ചക്കറി വിത്തിന്റെ വിതരണോദ്ഘാടനം തിങ്കളാഴ്ച നടക്കും.
മലമ്പുഴ ജി.എച്ച്.എസ്.എസ്സില് 10 മണിക്ക് പാലക്കാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.കെ. ശോഭന വിതരണോദ്ഘാടനം നിർവഹിക്കും. സീഡ് വിദ്യാലയങ്ങൾക്കുള്ള പച്ചക്കറിവിത്ത് മാതൃഭൂമി പുത്തൂർ പാലക്കാട് ഓഫീസിൽനിന്ന് സ്കൂൾ സാക്ഷ്യപത്രവുമായിവരുന്ന വിദ്യാലയ പ്രതിനിധികൾക്ക് തിങ്കളാഴ്ചമുതൽ ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് - 9846661983.