പള്ളിക്കുന്ന് ഗ്രാമം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന് വിദ്യാർഥികള്

Posted By : pkdadmin On 24th September 2015


അലനല്ലൂര്: കുമരംപുത്തൂര് പഞ്ചായത്തിലെ പള്ളിക്കുന്ന് ഗ്രാമം പ്ലാസ്റ്റിക്മാലിന്യമുക്ത ഗ്രാമമാക്കുന്നതിനായി പയ്യനെടം എ.യു.പി. സ്കൂള് വിദ്യാർഥികള് രംഗത്തെത്തി.
സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ കടകളിലും വീടുകളിലുമായി ബോധവത്കരണ പരിപാടി നടത്തിയത്. കടകളിലും മറ്റുമുണ്ടാകുന്ന പ്ലാസ്റ്റിക്മാലിന്യം വിദ്യാർഥികള് ശേഖരിച്ച് പുനരുപയോഗത്തിന് അയച്ചുകൊടുക്കാനാണ് പദ്ധതി.
ബോധവത്കരണ പരിപാടിക്ക് പി.ടി.എ. പ്രസിഡന്റ് അബ്ദുല്ഹക്കീം, പ്രധാനാധ്യാപിക കെ.എ. രാധിക, റബീന, ആര്. ജയമോഹന്, എന്. ജാസിറ, സീഡ് ക്ലബ്ബ് അംഗങ്ങളായ പി.കെ. റിസ്വാന, പി.ടി. അനീന, ഹഫീഫ, പി.കെ. ഫാത്തിമ ഷംല, ഷനൂബ്, ഹരികൃഷ്ണന്, സീഡ് കോ-ഓര്ഡിനേറ്റര് ഹംസ മഠത്തൊടി എന്നിവര് നേതൃത്വം നല്കി.

Print this news