ഇരുമ്പാലശ്ശേരി എ.യു.പി. സ്കൂളിലും ജൈവ പച്ചക്കറിക്കൃഷി

Posted By : pkdadmin On 24th September 2015


ചെർപ്പുളശ്ശേരി: ശതോത്തര രജതജൂബിലി നിറവിലെത്തിയ ഇരുമ്പാലശ്ശേരി എ.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെ ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കമായി.
ജില്ലാപഞ്ചായത്തംഗം ഒ. സുലൈഖ ഉദ്ഘാടനം ചെയ്തു. നെല്ലായപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വസന്ത അധ്യക്ഷയായി. കൃഷി ഓഫീസർ വാസുദേവൻ ക്ലാസെടുത്തു.
   പ്രധാനാധ്യാപകൻ പി.കെ. മോഹനദാസൻ, ഹരിദാസൻ, കെ. അച്യുതൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ഗ്രോബാഗ്, വിത്തുകൾ, ചെടികൾ എന്നിവ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.

 

Print this news