രായിരനല്ലൂർ എ.യു.പി.സ്കൂളിൽ ജൈവ പച്ചക്കറിക്കൃഷി കൂടുതൽ സ്ഥലത്തേക്ക്

Posted By : pkdadmin On 24th September 2015


തിരുവേഗപ്പുറ: രായിരനല്ലൂർ എ.യു.പി.സ്കൂളിലെ സീഡ് വിദ്യാർഥികൾ തങ്ങളുടെ ജൈവ പച്ചക്കറിക്കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നു.
സ്കൂളിന് തൊട്ടടുത്തുള്ള സ്ഥലത്തുകൂടി ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു. വെണ്ട, വഴുതന, പയർ, മുളക് എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്നത്.
കൃഷിയിൽനിന്ന് ലഭിക്കുന്ന വിളവുകൾ ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കാനാണ് തിരുമാനം.
സീഡ് കോ-ഓർഡിനേറ്റർ അജിത്ത്, അധ്യാപകരായ ജയരാജൻ, പ്രമോദ് എന്നിവരാണ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Print this news