അന്‍പത് ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. വാഹനങ്ങള്‍ ഇടതുവശം ചേര്‍ന്നാണോ ഓടുന്നത്? ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാറുണ്ടോ?
നഗരത്തിലെ റോഡിന് ആവശ്യമായ വീതിയുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 9.15 വരെ ധന്വന്തരി ജങ്ഷന്‍, 10 മുതല്‍ 10.15 വരെ സിവില്‍ സ്റ്റേഷനു സമീപം, 12 മുതല്‍ 12.15 വരെ പി.ഡബ്ല്യൂ.ഡി. റസ്റ്റ്ഹൗസ്, 2 മുതല്‍ 2.15 വരെ പുതിയപാലത്തിനു സമീപം, 4 മുതല്‍ 4.15 വരെ കോതായിക്കുന്ന് ബൈപ്പാസ് തുടങ്ങിയ സ്ഥലങ്ങളാണ് സര്‍േവ പോയിന്റുകളായി നിശ്ചയിച്ചിരിക്കുന്നത്. അഭിപ്രായ സര്‍വേയില്‍നിന്ന് വിവരങ്ങള്‍ ക്രോഡീകരിച്ചശേഷം മുനിസിപ്പല്‍ ചെയര്‍മാന്‍, പോലീസ് ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ആയിരത്തോളം ആളുകളെ അഭിപ്രായസര്‍േവയുടെ ഭാഗമാക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.