സീഡ് പ്രവര്‍ത്തകര്‍ ഓസോണ്‍ ദിനം ആചരിച്ചു

Posted By : ptaadmin On 18th September 2015


 പന്തളം: ഓസോണ്‍ പാളിയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശം ഓര്‍മിപ്പിച്ചുകൊണ്ട് സീഡ് പ്രവര്‍ത്തകര്‍ ഓസോണ്‍ദിനം ആചരിച്ചു. പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ്മീഡിയം യു.പി.സ്‌കൂളിലാണ് ദിനാചരണം നടന്നത്.
പ്രിന്‍സിപ്പല്‍ എസ്.ലീലാമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. പോസ്റ്റര്‍ പ്രദര്‍ശനവും ബോധവത്കരണക്ലാസ്സും ക്വിസ്മത്സരവും നടത്തി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.ശ്രീജിത്ത്, അധ്യാപകരായ വി.രാജേഷ്‌കുമാര്‍, എസ്.മഞ്ജുഷാദേവി എന്നിവര്‍ നേതൃത്വം നല്‍കി.

Print this news