നക്ഷത്രഭൂമി പദ്ധതിക്ക് തുടക്കമായി

Posted By : tcradmin On 18th September 2015


ആളൂര്‍: മാതൃഭൂമി സീഡും ഒല്ലൂര്‍ വൈദ്യരത്‌നം ഔഷധശാലയും സംയുക്തമായി നടത്തുന്ന നക്ഷത്രഭൂമി പദ്ധതിക്ക് ആളൂര്‍ ആര്‍.എം.എച്ച്.എസ്. സ്‌കൂളില്‍ തുടക്കമായി. വിദ്യാര്‍ഥികളില്‍ ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തിനും സംരക്ഷണത്തിനും ഊന്നല്‍ കൊടുക്കുന്ന ഈ പദ്ധതിവഴി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലേക്ക് ജന്മനക്ഷത്ര തൈകള്‍ നല്‍കുന്നു. ഏറ്റവും നന്നായി പരിപാലിക്കുന്ന സ്‌കൂളിന് സമ്മാനവും നല്‍കും.
ഡോ. പ്രമോദ് വര്‍മ്മ ജന്മനക്ഷത്ര തൈകളുടെ പ്രാധാന്യത്തെപ്പറ്റി ക്ലൂസെടുത്തു. വൈദ്യരത്‌നം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി. മുകുന്ദന്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടോണി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് സരള, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് എന്നിവരും സംസാരിച്ചു.

Print this news