നന്മയുടെ ഉണര്‍ത്തുപാട്ടിന് നിര്‍മ്മലയില്‍ തുടക്കമായി

Posted By : idkadmin On 18th September 2015


കരിമണ്ണൂര്‍: സമൂഹത്തില്‍ പ്രകാശം പരത്തുന്ന നന്മയുടെ കൈത്തിരികളായി ഓരോ വിദ്യാര്‍ത്ഥിയെയും മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കരിമണ്ണൂര്‍ നിര്‍മ്മല പബ്ലിക്‌സ്‌കൂളില്‍ 'നന്മ' പദ്ധതിക്ക് തുടക്കമായി. കരിമണ്ണൂര്‍ സബ്ഇന്‍െസ്​പക്ടര്‍ സോള്‍ജിമോന്‍ നന്മക്ലബ്ബ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നന്മ അംഗങ്ങള്‍ വിവിധ ലഹരിവസ്തുക്കളുടെ മാതൃകകള്‍ അഗ്നിക്കിരയാക്കി പ്രതീകാത്മകമായി അവയെ നാടുകടത്തി.
സ്‌കൂള്‍ ഹെഡ്‌ഗേള്‍ അമലു ഷൈജന്‍ കുട്ടികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ െചാല്ലിക്കൊടുത്ത് ലഹരിവിരുദ്ധ പ്രഖ്യാപനം നടത്തി. മാതൃഭൂമിയുടെ ലഹരിവിരുദ്ധ പരമ്പരയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഇടുക്കി ജില്ലയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമായി തയ്യാറാക്കിയ നിവേദനം നന്മ സ്‌കൂള്‍ പ്രസിഡന്റ് ആദര്‍ശ് സോണിയും സെക്രട്ടറി അല്‍ഫോന്‍സ മാത്യുവും സ്‌കൂള്‍ പ്രിന്‍സിപ്പലിന് കൈമാറി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോയ്‌സി അധ്യക്ഷത വഹിച്ചു. മാതൃസംഘം പ്രസിഡന്റ് ജില്‍സി അഗസ്റ്റിന്‍, നന്മ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുമേഷ്, അധ്യാപകരായ സിനോജ് വി.ആര്‍., അജയ് വേണു, ബിനോജ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Print this news