കണ്ണൂര്‍: മാതൃഭൂമി സീഡ് ദൗത്യത്തിന്റെ ഭാഗമായി കൃഷിവകുപ്പ് വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറിവിത്ത് കൈമാറുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച നടക്കും.
എടക്കാട് ഊര്‍പ്പഴശ്ശിക്കാവ് യു.പി. സ്‌കൂളില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ രാമദാസ് വി.കെ. വിത്ത് കൈമാറും.
എടക്കാട് എസ്.ഐ. മഹേഷ് കെ.നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.