പുതുപ്പള്ളി: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഗീത ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ സുരേഷ് വി.വാസു അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കോട്ടയത്ത് മാത്രം രണ്ട് ലക്ഷത്തോളം പായ്ക്കറ്റ് വിതരണം ചെയ്യും. പാവല്‍, വെണ്ട, ചീര, മുളക്, പയറ് എന്നീ അഞ്ചിനങ്ങളാണ് പായ്ക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
എസ്.എന്‍.സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശാലിനി കെ.ഗോവിന്ദന്‍, സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എസ്.രാഹുല്‍, മാതൃഭൂമി സോഷ്യല്‍ ഇനീഷ്യേറ്റീവ്‌സ് എക്‌സിക്യൂട്ടീവ് റോണി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.