തൊടുപുഴ: മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ചൊവ്വാഴ്ച പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ വിതരണം ചെയ്യും. വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൃഷിവകുപ്പ് െഡപ്യൂട്ടി ഡയറക്ടര്‍ (സ്‌കൂള്‍ ഫാമിങ്) ഉഷാകുമാരി നിര്‍വഹിക്കും. തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സ്‌കൂളില്‍ ഉച്ചയ്ക്ക് 1.15ന് ആണ് പരിപാടി. കൃഷിവകുപ്പ് സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.