കണ്ണൂര്‍: ജെം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ലോക നാളികേരദിനാഘോഷം കേരകര്‍ഷകന്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.കെ.പ്രഭാവതി അദ്ദേഹത്തെ ആദരിച്ചു. നാളികേരവിഭവങ്ങളുടെയും മറ്റു കേരോത്പന്നങ്ങളുടെയും പ്രദര്‍ശനം നടന്നു. ഓലപ്പീലി മുതല്‍ ക്രിക്കറ്റ് ബാറ്റ് വരെയും ചിരട്ടക്കയില്‍ മുതല്‍ അലങ്കാരവസ്തുക്കള്‍ വരെയും കായട മുതല്‍ ഇളനീര്‍ ഐസ്‌ക്രീം വരെയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. കുട്ടികള്‍ വീടുകളില്‍നിന്ന് ഉണ്ടാക്കിക്കൊണ്ടുവന്ന കേരോത്പന്നങ്ങള്‍ വില്പന നടത്തുകയും ഇതില്‍നിന്ന് ലഭിച്ച തുക സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ക്കായി നല്കുകയും ചെയ്തു.