കൊതുകുനിവാരണത്തിന് കാടാങ്കുനി സ്‌കൂളിന്റെ വ്യത്യസ്ത മാതൃക

Posted By : knradmin On 14th September 2015


 

 
തലശ്ശേരി: ലോക കൊതുകുനിവാരണദിനത്തില്‍ ബോധവത്കരണത്തിന് കാടാങ്കുനി യു.പി.സ്‌കൂള്‍ വേറിട്ട മാതൃകയൊരുക്കി. നോട്ടീസുകള്‍ക്കും പ്രസംഗങ്ങള്‍ക്കും ഉപരി ഒന്നുചിന്തിപ്പിക്കാന്‍ കുറേ ചോദ്യങ്ങള്‍. കൊതുക് നേരിട്ട് ചോദിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ കൊതുകുകളെ നമ്മള്‍ വളര്‍ത്തുകയാണെന്ന സത്യം തുറന്നുകാണിക്കുകയാണ് ഈ ഫ്‌ലാഷ്‌മോബിലൂടെ. വിദ്യാലയത്തിലെ സീഡ് കൂട്ടുകാരും ജെ.ആര്‍.സി. അംഗങ്ങളുമായ സ്‌നേഹിന എസ്.ബാബു, അഞ്ജന, പഞ്ചമി, ൈനതിക, ഇഷ, വിസ്മയ, അനുശ്രീ, അഞ്ജന, വൈഷ്ണവ് സനല്‍, അദ്വൈത് എന്നിവരാണ് പ്രദര്‍ശനം അരങ്ങിലെത്തിച്ചത്. പി.ടി.എ. പ്രസിഡന്റ് പി.പി.വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.പവിത്രന്‍, റനീഷ് ബാബു, പാത്തിയില്‍ കുഞ്ഞിരാമന്‍, രാഗേഷ് , കെ.ധ്രുവകുമാരന്‍, അനൂപ് കളത്തില്‍ എന്നിവര്‍ സംസാരിച്ചു. സവ്യസാചി മേക്കുന്ന് നിര്‍ദേശങ്ങള്‍ നല്‍കി.
 
 
 
 
 
 
 
 
 

Print this news