ഇരിട്ടി: അഞ്ച് പതിറ്റാണ്ട്മുമ്പ് ഒരു പ്രദേശത്ത് കുട്ടികള്‍ക്ക് അറിവിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ അധ്യാപികയ്ക്ക് പുതുതലമുറയുടെ പ്രണാമം.
കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി. സ്‌കൂളിലെ ആദ്യകാല അധ്യാപികയായിരുന്ന ഇരിട്ടി പഴയപാലം റോഡിലെ കണ്ണ്യത്ത് വീട്ടിലെ രോഹിണി ടീച്ചറെയാണ് അധ്യാപക ദിനത്തില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആദരിച്ചത്. കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ടീച്ചറുടെ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നാണ് പരിപാടി നടത്തിയത്. ടീച്ചര്‍ക്ക് പുതുവസ്ത്രം നല്‍കിയും മധുരം നല്‍കിയും പൂക്കള്‍ നല്‍കിയും കുട്ടികള്‍ ആദരിച്ചു. സ്‌കൂള്‍ അനുഭവങ്ങള്‍ അധ്യാപികമുത്തശ്ശി കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി.
പി.ടി.എ. പ്രസിഡന്റ് എം.വിജയന്‍ നമ്പ്യാര്‍ പൊന്നാടയണിയിച്ചു.
സീഡ് കോ ഓര്‍ഡിനേറ്റര്‍ സുരേഷ്ബാബു, കെ.കൃഷ്ണന്‍ നമ്പൂതിരിപ്പാട്, സി.കെ.ലളിത, എം.സി.വത്സല, പി.വി.ശ്രീലത, പി.ഉഷ, കെ.റനിത, കെ.മിനി എന്നീ അധ്യാപകരും സ്‌കൂള്‍ ലീഡര്‍ കെ.അര്‍ച്ചന, ഋതിക ശ്രീലേഷ്, പി.വിഷ്ണു, വി.കെ. ഹൃദ്യ, കെ.അംജിത്ത്, അഭിഷേക് രൂപേഷ്, ദിയാ ദിനേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.