മായിപ്പാടി: ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തില് സീഡ് പ്രവര്ത്തനത്തിന്റെ ഭാഗമായി ഔഷധോദ്യാനനിര്മാണം തുടങ്ങി. 'പുനര്‌നവ' എന്ന് നാമകരണംചെയ്യപ്പെട്ട ഉദ്യാനത്തില് ലക്ഷ്മിതരു വൃക്ഷത്തൈ നട്ട് ഡയറ്റ് പ്രിന്‌സിപ്പല് ഡോ. പി.വി.കൃഷ്ണകുമാര് ഉദ്ഘാടനംചെയ്തു. നാട്ടുപച്ചകള് സംരക്ഷിക്കലും പുതിയതലമുറയെ അവയുടെ ഔഷധമൂല്യം അറിയിക്കലുമാണ് 'പുനര്വ' ലക്ഷ്യംവെക്കുന്നത്. ആര്യവേപ്പ്, തഴുതാമ, കീഴാര്‌നെല്ലി, ആടലോടകം, രാമച്ചം, പനികൂര്ക്ക, കുറുന്തോട്ടി, തുമ്പ, വിവിധയിനം ചെമ്പരത്തികള്, നമ്പ്യാര്വട്ടം, മധുരക്കൊല്ലി, മിന്റ്, വിവിധയിനം തുളസി, കറ്റാര്വാഴ, കുടങ്ങല്, നിശാഗന്ധി തുടങ്ങിയ ഔഷധസസ്യങ്ങള് നട്ടു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് കൂടുതല് സസ്യങ്ങളുടെ വിപുലമായ ശേഖരം ഒരുക്കുന്നുണ്ട്. ചെടികളുടെ ഔഷധമൂല്യം രേഖപ്പെടുത്തിയ ചാര്ട്ടും അവയുടെ ഹെര്‌ബേറിയവും 'പുനര്‌നവ'യുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. സീഡ് കോ ഓര്ഡിനേറ്റര് അനില്കുമാര്, അബ്ദുള്‌നാസര്, കുമാര സുബ്രഹ്മണ്യം, സുന്ദരി, ജയകര, തുടങ്ങിയവര് ഉദ്ഘാടനപരിപാടിയില് പങ്കെടുത്തു.