പന്തളം: നായ്ക്കള്‍ തെരുവ് അടക്കിവാണു തുടങ്ങിയപ്പോള്‍ കൊച്ചുകുട്ടികള്‍ക്കുവരെ കടിയേറ്റു. സ്‌കൂളുകളിലും അങ്കണവാടികളിലുമൊക്കെ തെരുവുനായ്ക്കള്‍ കുട്ടികളെ ആക്രമിച്ചുപരിക്കേല്പിച്ചു. ഇതിന് പരിഹാരംകാണമെന്നാവശ്യപ്പെട്ടാണ് തട്ടയില്‍ എസ്.കെ.വി. യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ നിവേദനവുമായി പഞ്ചായത്തോഫീസിലെത്തിയത്. അവര്‍ തയ്യാറാക്കിയ നിവേദനം പന്തളംതെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് വി.പി.വിദ്യാധരപ്പണിക്കര്‍ക്ക് നല്‍കി. പ്രഥമാധ്യാപിക ആര്‍.അനിതാകുമാരിയും സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.സന്തോഷ്‌കുമാറും നിവേദനസംഘത്തില്‍ കുട്ടികള്‍ക്കൊപ്പം പ്രസിഡന്റിനെ കണ്ടു.