മണ്ണേങ്ങോട്: നാട്ടുമാവുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണേങ്ങോട് എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ക്ക് നാട്ടുമാവിന്‍തൈകള്‍ നല്‍കി. ഒരുകാലത്ത് നാട്ടില്‍ സുലഭമായിരുന്ന മാവുകളുടെ വിത്തുകള്‍ പല പ്രദേശങ്ങളില്‍നിന്നായി സംഭരിച്ച് മുളപ്പിച്ചെടുത്താണ് വിതരണം ചെയ്തത്.
മൂവാണ്ടന്‍, ഒളോര്‍, ചന്ദ്രക്കാരന്‍ എന്നീ മാവിനങ്ങള്‍ ഇവയില്‍പ്പെടും. വൃക്ഷത്തൈ ദത്തെടുക്കല്‍ പദ്ധതിയും ആരംഭിച്ചു. പ്രധാനാധ്യാപകന്‍ എം. കൃഷ്ണദാസന്‍ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പി. രവീന്ദ്രന്‍, എം. പരമേശ്വരന്‍, പി. ശോഭന എന്നിവര്‍ സംസാരിച്ചു.